ഉന്നതരുടെ പേരുകള്‍ മൊഴിയില്‍ ; കോടതിക്ക് കൈമാറണമെന്ന് സ്വപ്ന; അസാധാരണ നടപടി

സഹായിച്ച ഉന്നത രാഷ്ട്രീയബന്ധമുള്ളവരുടെ പേരുകളും അതിന്റെ വിശദാംശങ്ങളും കസ്റ്റംസിന് നല്‍കിയ മൊഴിയിലുണ്ട്
ഉന്നതരുടെ പേരുകള്‍ മൊഴിയില്‍ ; കോടതിക്ക് കൈമാറണമെന്ന് സ്വപ്ന; അസാധാരണ നടപടി

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അസാധാരണ നടപടി. കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി കസ്റ്റംസ് മുദ്ര വെച്ച കവറില്‍ കോടതിയ്ക്ക് കൈമാറി. സ്വപ്‌നയുടെ ആവശ്യപ്രകാരമാണ് മൊഴിയുടെ പകര്‍പ്പ് കോടതിയ്ക്ക് നല്‍കിയത്. 

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ സിജെഎം കോടതിയിലാണ് മൊഴിയുടെ പകര്‍പ്പ് നല്‍കിയത്. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് കസ്റ്റംസ് സ്വപ്നയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്. 

സഹായിച്ച ഉന്നത രാഷ്ട്രീയബന്ധമുള്ളവരുടെ പേരുകളും അതിന്റെ വിശദാംശങ്ങളും കസ്റ്റംസിന് നല്‍കിയ മൊഴിയിലുണ്ട്. ഭാവിയില്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായേക്കാമെന്ന് സ്വപ്‌ന വ്യക്തമാക്കി. എന്നാല്‍ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ മൊഴി കോടതിയ്ക്ക് കൈമാറണെന്ന് സ്വപ്‌ന ആവശ്യപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com