ട്രഷറി തട്ടിപ്പു കേസ്: ബിജുലാല്‍ അറസ്റ്റില്‍; പിടിയിലായത് അഭിഭാഷകന്റെ ഓഫിസില്‍നിന്ന്

ട്രഷറി തട്ടിപ്പു കേസ്: ബിജുലാല്‍ അറസ്റ്റില്‍; പിടിയിലായത് അഭിഭാഷകന്റെ ഓഫിസില്‍നിന്ന്

കീഴടങ്ങാന്‍ എത്തിയപ്പോഴാണ് അറസ്റ്റ് എന്ന് അഭിഭാഷകന്‍ മാധ്യമങ്ങളോടു പറഞ്ഞു

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിച്ച കേസിലെ മുഖ്യ പ്രതി ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് ബിജുലാല്‍ പിടിയിലായത്. കീഴടങ്ങാന്‍ എത്തിയപ്പോഴാണ് അറസ്റ്റ് എന്ന് അഭിഭാഷകന്‍ മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ ജൂലൈ 31വരെ പല തവണയായി  ബിജു ലാല്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അറസ്റ്റ് ഒഴിവാക്കുന്നതിനായി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബിജുലാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. സംശയത്തിന്റെയും തെറ്റിദ്ധരണയുടെയും പേരിലാണ് ക്രൂശിക്കപ്പെടുന്നതെന്നും നിരപരാധിയാണെന്നുമാണ് ബിജുലാല്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.

കമ്പ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയായ ബിജുലാല്‍ സോഫ്റ്റുവയറിയിലെ അപാകത മനസിലാക്കി നിരവധി പ്രാവശ്യം പണം ചോര്‍ത്തിയിരിക്കാമെന്നാണ് കരുതുന്നത്. ഓണ്‍ ലൈന്‍ ചീട്ടു കളിക്ക് ലഭിച്ച പണത്തിന് 14,000 രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജുലാല്‍ നികുതി അടച്ചിട്ടുണ്ട്.

ബിജുലാലിന്റെ ബാലരാമപുരത്തെ വീട്ടിലും കരമനയിലെ വാടകവീട്ടിലും ബന്ധുവീടുകളിലുമെല്ലാം ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com