'പുറത്തുനിന്നുള്ളവർ ഇവിടെ വേണ്ട', നിരീക്ഷണ കേന്ദ്രത്തിലുള്ളവരെ നാട്ടുകാർ ആക്രമിച്ചതായി പരാതി

പുല്ലുവിള സ്വദേശികളല്ലാത്തവർ പ്രദേശത്തെ നിരീക്ഷണകേന്ദ്രത്തിൽ നിന്നും പോവണമെന്നാവശ്യപ്പെട്ടാണ് ഒരു സംഘം ആക്രമിച്ചത്
'പുറത്തുനിന്നുള്ളവർ ഇവിടെ വേണ്ട', നിരീക്ഷണ കേന്ദ്രത്തിലുള്ളവരെ നാട്ടുകാർ ആക്രമിച്ചതായി പരാതി

തിരുവനന്തപുരം; കൊവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലുള്ളവരെ നാട്ടുകാർ ആക്രമിച്ചതായി പരാതി. തിരുവനന്തപുരം പുല്ലുവിളയിലാണ് സംഭവമുണ്ടായത്. പുല്ലുവിള സ്വദേശികളല്ലാത്തവർ പ്രദേശത്തെ നിരീക്ഷണകേന്ദ്രത്തിൽ നിന്നും പോവണമെന്നാവശ്യപ്പെട്ടാണ് ഒരു സംഘം ആക്രമിച്ചത്. നിരീക്ഷണ കേന്ദ്രത്തിലുള്ളവരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തും.

പുല്ലുവിളയിലെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിലാണ് കരുംകുളം പഞ്ചായത്തിലെ ആളുകളെ നിരീക്ഷണത്തിൽ പാർപ്പിച്ചത്. പുല്ലുവിളയുള്ളവർക്ക് പുറത്ത് ചികിത്സ ലഭ്യമല്ലെന്നിരിക്കെ പുറത്ത് നിന്നുള്ളവരെ ഇവിടെ ചികിത്സിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചായിരുന്നു അക്രമമെന്ന് നിരീക്ഷണകേന്ദ്രത്തിലുണ്ടായിരുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി പറഞ്ഞു.

30 ലേറെ വരുന്ന ആളുകൾ സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ചു. ആക്രമണത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ലോക്ഡൗൺ നീക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നാട്ടുകാർ പുല്ലുവിളയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com