340 സെന്റീമീറ്ററോളം ഉയരമുള്ള തുളസിച്ചെടി; ​​ഗിന്നസ് റെക്കോർഡിനേക്കാൾ വലുത്! 

ഗിന്നസ് ബുക്കിൽ ഇടംനേടിയ ലോകത്തിലെ ഏറ്റവും നീളമുള്ള തുളസിച്ചെടി 334 സെന്റീമീറ്റർ നീളമുള്ളതാണ്
340 സെന്റീമീറ്ററോളം ഉയരമുള്ള തുളസിച്ചെടി; ​​ഗിന്നസ് റെക്കോർഡിനേക്കാൾ വലുത്! 

കൊച്ചി: ലോകത്തിലെ ഏറ്റവും നീളമുള്ള തുളസിച്ചെടിയെന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള കുതിപ്പിലാണ് ഈ രാമതുളസി. പറവൂരിലെ  കടക്കര വടക്കേടത്ത് അനിൽകുമാറിന്റെ വീട്ടിലുള്ള തുളസിയുടെ ഇപ്പോഴത്തെ ഉയരം 340 സെന്റീമീറ്ററാണ്. തുളസി എത്ര ഉയരത്തിലേക്കെത്തുമെന്ന ആകാംഷയിലാണ് കുടുംബാം​ഗങ്ങളും നാട്ടുകാരുമെല്ലാം. 

ഗിന്നസ് ബുക്കിൽ ഇടംനേടിയ ലോകത്തിലെ ഏറ്റവും നീളമുള്ള തുളസിച്ചെടി 334 സെന്റീമീറ്റർ നീളമുള്ളതാണ്. അതു ഗ്രീസിലാണ്. എന്നാൽ അതിനെക്കാൾ ഉയരമുണ്ട് തന്റെ മുറ്റത്തെ തുള‌സിക്കെന്ന് അനിൽകുമാർ പറയുന്നു. 

തുളസിത്തറയിൽ നിന്നിരുന്ന ചെടി ഉയരം കൂടിയപ്പോൾ നിലത്തേക്കു പറിച്ചു നട്ടതാണ്. വേനൽക്കാലത്ത് രണ്ടു നേരവും വെള്ളം ഒഴിക്കുമായിരുന്നു. ചില്ലകളിലും വെള്ളം തളിക്കും. കതിർ കൃത്യമായി നുള്ളിക്കളഞ്ഞതു കൊണ്ടാണ് ഇത്രയും ഉയരത്തിലേക്ക് വന്നതെന്നാണ് ഇവർ പറയുന്നത്. ഇപ്പോൾ ചെടി വീഴാതിരിക്കാൻ കുറ്റികൾ ഉപയോഗിച്ചു താങ്ങി നിർത്തിയിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com