പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് യാത്രികന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ ഇടുംബ സ്വദേശി അജ്‍മലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കണ്ണൂർ: മട്ടന്നൂരിൽ റോഡിലേക്ക് മരം പൊട്ടിവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വൈദ്യുതി ലൈനിലേക്ക് വീണമരം താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇടുംബ സ്വദേശി അജ്‍മലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഒപ്പം യാത്ര ചെയ്തിരുന്ന  നാദിറിനും സാരമായി പരിക്കേറ്റു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കിയതിന് ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com