പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷാ തീയതി നീട്ടി

പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷാ തീയതി നീട്ടി
പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ തീയതി നീട്ടി.  സെപ്റ്റംബർ നാല് വരെയാണ് തീയതി നീട്ടിയത്. hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പ്ലസ്‌ വൺ പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. ഏകജാലക സംവിധാനം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് മൂന്നാം തവണയാണ് അപേക്ഷാ തീയതി നീട്ടുന്നത്. 4.76 ലക്ഷം പേരാണ് ഇതുവരെ അപേക്ഷിച്ചിട്ടുള്ളത്. 

സെപ്റ്റംബർ അഞ്ചിന് ട്രയൽ റണ്ണും 15ന് ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് നീണ്ടുപോകാൻ സാധ്യതയുണ്ട്. അലോട്ട്‌മെന്റ് നടപടികൾ ഒക്ടോബറിൽ അവസാനിപ്പിച്ച് നവംബറോടെ ക്ലാസുകൾ ആരംഭിക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com