കെഎസ്ആർടിസി ദീർഘദൂര സർവീസ് ഇന്നുമുതൽ; ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം

കെഎസ്‌ആർടിസി ഇന്നുമുതൽ ദീർഘദൂര സർവീസ് ആരംഭിക്കും
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: കെഎസ്‌ആർടിസി ഇന്നുമുതൽ ദീർഘദൂര സർവീസ് ആരംഭിക്കും. ഓണക്കാലത്ത് പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കിയതിനെ തുടർന്നാണ് കെഎസ്ആർടിസി ദീർഘദൂര സർവീസ് പുനരാരംഭിച്ചത്. 

കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ സെപ്‌തംബർ രണ്ടുവരെയാണ്  പൊതുഗതാഗതത്തിന്‌ അനുമതി നൽകിയത്. രാവിലെ ആറുമുതൽ രാത്രി പത്തുവരെ സർവീസ്‌ നടത്താം.  

ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവർക്കാണ്‌ ദീർഘദൂര യാത്ര ചെയ്യാനാവുക. ടിക്കറ്റുകൾ www.online.keralartc.com വെബ്‌സൈറ്റിൽ ലഭ്യമാണ്‌. ഫോൺ: 9447071021, 0471 2463799.

സംസ്ഥാനത്തെ സ്‌റ്റേജ്‌, കോൺട്രാക്ട്‌ കാര്യേജുകളുടെ നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് ആരംഭിക്കുമെന്ന്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ്‌ ബാബു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com