ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ ഖേദകരം; ലിസ്റ്റ് റദ്ദാക്കിയിട്ടില്ലെന്ന് പിഎസ്‌സി 

സിവില്‍ എക്‌സൈസ് ഓഫീസര്‍ (തിരുവനന്തപുരം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ലെന്ന് പിഎസ്‌സി
ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ ഖേദകരം; ലിസ്റ്റ് റദ്ദാക്കിയിട്ടില്ലെന്ന് പിഎസ്‌സി 

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന അനു.എസ് എന്ന ഉദ്യോഗാര്‍ത്ഥി തൊഴില്‍ ലഭിക്കാത്തതിനാല്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവം ഖേദകരമെന്ന് പിഎസ്‌സി സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തിക 2016 ലെ ഉത്തരവുപ്രകാരം ട്രെയിനി തസ്തികയായി മാറ്റിയിട്ടുണ്ട്. ആയതുപ്രകാരം ഈ  റാങ്ക്‌ലിസ്റ്റിന്റെ കാലാവധി 1 വര്‍ഷമാണ്.

8/4/2019 ല്‍ നിലവില്‍ വന്ന റാങ്ക്‌ലിസ്റ്റ് 07/04/2020 ന് അവസാനിക്കേണ്ടതായിരുന്നെങ്കിലും  കോവിഡ് 19 വ്യാപനം മൂലം
നീട്ടിയ റാങ്ക്‌ലിസ്റ്റുകളില്‍ ഇതും ഉള്‍പ്പെട്ടിരുന്നു.  2020 ജൂണ്‍ 19 നാണ്ഇതിന്റെ കാലാവധി പൂര്‍ത്തിയായത്. ഈ റാങ്ക്‌ലിസ്റ്റ് റദ്ദുചെയ്തതാണ് എന്ന് തെറ്റായ വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.

ഈ കാലയളവില്‍  72 പേര്‍ക്ക് നിയമനശിപാര്‍ശ നല്‍കി. 77 ആം റാങ്ക്ആയതുകൊണ്ട് അനു. എസ്. ഈ നിയമന ശിപാര്‍ശയില്‍  ഉള്‍പ്പെട്ടിരുന്നില്ല. ഈ തസ്തികയില്‍ ശരാശരി 50 പേര്‍ക്കാണ്  വര്‍ഷംതോറും നിയമന ശിപാര്‍ശ നല്‍കുന്നതെന്നും പിഎസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com