വെന്നിക്കൊടി പാറിച്ച്  ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി; 'വൈറല്‍' സ്ഥാനാര്‍ഥി തോറ്റു

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായ കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്ന രേഷ്മ മറിയം റോയി വിജയം നേടിയപ്പോള്‍ 'വൈറല്‍' സ്ഥാനാര്‍ഥിയായ അഡ്വ. വിബിത ബാബു പരാജയപ്പെട്ടു
അഡ്വ. വിബിത ബാബു/ രേഷ്മ മറിയം റോയി
അഡ്വ. വിബിത ബാബു/ രേഷ്മ മറിയം റോയി

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായ കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്ന രേഷ്മ മറിയം റോയി വിജയം നേടിയപ്പോള്‍ 'വൈറല്‍' സ്ഥാനാര്‍ഥിയായ അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. പത്തനംതിട്ട അരുവാപ്പലം പഞ്ചായത്തിലെ 11-ാം വാര്‍ഡായ ഊട്ടുപാറയില്‍നിന്നാണ് രേഷ്മ വിജയിച്ചത്. ആദ്യ പോരാട്ടത്തില്‍ തന്നെ വെന്നിക്കൊടി പാറിച്ചു എന്ന പ്രത്യേകതയുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ രേഷ്മ മറിയം റോയിക്ക് 450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യുഡിഎഫ് സ്ഥാനാര്‍ഥി സുജാത മോഹന് 380 വോട്ട് മാത്രമാണ് നേടാനായത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് രേഷ്മ മറിയം റോയ് പിടിച്ചെടുത്തത്.

2020 നവംബര്‍ 18നാണ് രേഷ്മ മറിയം റോയിക്ക് 21 വയസ്സ് തികഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19 ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ മറിയം റോയി പത്രിക സമര്‍പ്പിച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ സ്ഥാനാര്‍ഥികള്‍ പലരായിരുന്നു. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടിയ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനില്‍ വിജയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com