കേരളം
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു, കാഞ്ഞങ്ങാട് ഇന്ന് ഹര്‍ത്താല്‍
കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഔഫ് എന്ന് വിളിക്കുന്ന അബ്ദുൾ റഹ്മാൻ(27) ആണ് മരിച്ചത്
കാസർകോട്: ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊന്നു. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഔഫ് എന്ന് വിളിക്കുന്ന അബ്ദുൾ റഹ്മാൻ(27) ആണ് മരിച്ചത്. ഡിവൈഎഫ്ഐയുടെ കല്ലൂരാവി യൂണിറ്റ് എക്സിക്യുട്ടീവ് അംഗമാണ് ഔഫ്.
കൊലയ്ക്ക് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനെ പിന്നാലെ ഈ പ്രദേശത്ത് മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘർഷാവസ്ഥയുണ്ടായിരുന്നു. ഒരു ലീഗ് പ്രവർത്തകനും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ