മ്ലാവിനെ വേട്ടയാടി കശാപ്പ് ചെയ്തു, വീട്ടമ്മ റിമാന്‍ഡില്‍

ഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ​നം വ​കു​പ്പ് നടത്തിയ റെയ്ഡിലാണ് മ്ലാ​വി​റ​ച്ചി പി​ടി​കൂ​ടി​യ​ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പു​ന്ന​ല: മ്ലാ​വി​നെ വേ​ട്ട​യാ​ടി ക​ശാ​പ്പു​ ചെ​യ്ത കേ​സി​ൽ വീ​ട്ട​മ്മ പി​ടി​യി​ൽ. ക​രി​മ്പാ​ലൂ​ർ ക​ണ്ണ​ങ്ക​ര ഷി​നു ഭ​വ​നി​ൽ ആ​ന​ന്ദ​വ​ല്ലി​യെ​യാ​ണ് വ​നാ​തി​ർ​ത്തി​യി​ൽ നി​ന്ന് മ്ലാവിനെ വേട്ടയാടിയതിന് വ​നം വ​കു​പ്പ് അ​റ​സ്റ്റു ചെ​യ്ത​ത്. 

സംഭവവുമായി ബന്ധപ്പെട്ട മ​റ്റ് അ​ഞ്ച് പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ​നം വ​കു​പ്പ് നടത്തിയ റെയ്ഡിലാണ് മ്ലാ​വി​റ​ച്ചി പി​ടി​കൂ​ടി​യ​ത്. ആ​ന​ന്ദ​വ​ല്ലി​യു​ടെ വീ​ടി​നു​ള്ളിൽ ക​ട്ടി​ലി​ന് അ​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​റ​ച്ചി. ക​രി​മ്പാ​ലൂ​ർ ക​നാ​ൽ ഭാ​ഗ​ത്തു നി​ന്നാണ് ഇവർ മ്ലാവിനെ പിടിച്ചത്.  ഇതിനെ ആ​ന​ന്ദ​വ​ല്ലി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ വെച്ച് ക​ശാ​പ്പു ചെ​യ്തു.

മ്ലാ​വി​ൻറെ അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​റ​സ്റ്റു ചെ​യ്ത ആ​ന​ന്ദ​വ​ല്ലി​യെ വ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ൽ റി​മാ​ൻറ് ചെ​യ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com