കൊല്ലം: വഴിതര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ യുവാവിന് വെട്ടേറ്റു. മരുതംപള്ളി സ്വദേശി ഉണ്ണിക്കാണ് വെട്ടേറ്റത്. ഇയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒന്‍പതര മണിയോടെ മരുതംപള്ളിയിലാണ് സംഭവം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഉണ്ണിയും അയല്‍വാസിയും ബന്ധുവുമായ സേതുവും തമ്മില്‍ വഴിയെ ചൊല്ലിയുള്ള തര്‍ക്കം ഉണ്ടായിരുന്നു. ഉണ്ണി അന്യായമായി പുരയിടം കയ്യേറിയതിനെ ചൊല്ലി നേരത്തെ പലപ്രാവശ്യവും വാക്കേറ്റവും അടിപിടിയും ഉണ്ടായിടുണ്ട്.
ഇതിനിടയില്‍ ഉണ്ണി ഗുണ്ടകളെ ഉപയോഗിച്ച് സേതുവിനെ വിരട്ടിയതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. ഇന്ന് രാവിലെ വീണ്ടും വഴിയെ ചൊല്ലി തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് സേതു ഉണ്ണിയെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. രണ്ട് കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലാണ്. പൊലീസ് എത്തിയാണ് ഉണ്ണിയെ ആശുപത്രിയിലേക്ക് മാറ്റിയത്. സേതുവിനെ സംഭവസ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ