ചങ്ങനാശേരി: അടുത്ത ആഴ്ച റിയാദിലേക്ക് മടങ്ങാനിരുന്ന പ്രവാസി വാഹനാപകടത്തില്‍ മരിച്ചു. ചങ്ങനാശേരി വടക്കേക്കര കറുകപ്പള്ളി ബേബിച്ചായന്റെ മകന് സോജസ് കുര്യാക്കോസ്(41) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ പാലാത്തറ ചിറയില്‍ എംസി റോഡിലായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കവെയ റോഡില്‍ വീണുകിടന്ന കേബിളില്‍ കുരുങ്ങി തെറിച്ചു വീണ് ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് മരിക്കുകയായിരുന്നു.
ബൈക്കിന്റെ ടയറില്‍ കേബിള്‍ ചുറ്റുകയായിരുന്നു. നാട്ടുകാര്‍ ഉടനെ തന്നെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. 10 വര്‍ഷമായി റിയാദില്‍ ജോലി ചെയ്ത് വരികയായിരുന്നു സോജസ്.
രണ്ട് മാസം മുന്‍പാണ് ഇയാള്‍ നാട്ടിലെത്തിയത്. വടക്കേക്കര സെന്റ് മേരീസ് പള്ളി തിരുനാള്‍ കഴിഞ്ഞ് അടുത്ത വെള്ളിയാഴ്ച റിയാദിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ