തലയും കയ്യും കാലും വിവിധ ഇടങ്ങളില്‍, വഴി കാട്ടിയത് പാപനാശം സിനിമയും, യൂട്യൂബും 

തലയും കയ്യും കാലും വിവിധ ഇടങ്ങളില്‍, വഴി കാട്ടിയത് പാപനാശം സിനിമയും, യൂട്യൂബും 

ഞായറാഴ്ച രാത്രിയാണ് തലയും കൈകാലുകളും വെട്ടിമാറ്റിയ ഉടല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോവുന്ന കനാലില്‍ കണ്ടെത്തിയത്

കുമളി: കമ്പത്ത് യുവാവിനെ കൊലപ്പെടുത്താന്‍ തിരക്കഥ തയ്യാറാക്കിയത് ദൃശ്യം മോഡലില്‍. വിഘ്‌നേശ്വരനെ കൊല്ലുന്നതിന് മുന്‍പ് ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശം പല തവണ കണ്ടിരുന്നതായി സഹോദരന്‍ വിജയ് ഭാരത് പൊലീസിന് മൊഴി നല്‍കി. 

ഞായറാഴ്ച രാത്രിയാണ് തലയും കൈകാലുകളും വെട്ടിമാറ്റിയ ഉടല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോവുന്ന കനാലില്‍ കണ്ടെത്തിയത്. ദൃശ്യം സിനിമാ മോഡലില്‍ കൊലപാതകം മറച്ചു വെക്കാനുള്ള ഇവരുടെ തന്ത്രം പൊളിച്ചത് കമ്പത്തെ രണ്ട് മീന്‍പിടുത്തക്കാര്‍. 

വിഘ്‌നേശ്വരന്റെ മൃതദേഹം പല കഷ്ണങ്ങളാക്കി പലയിടത്ത് കളഞ്ഞിട്ട് ഒന്നും സംഭവിക്കാത്ത വിധം ജീവിക്കാനായിരുന്നു അമ്മയായ സെല്‍വിയുടേയും സഹോദരന്‍ വിജയ് ഭാരതിന്റേയും ലക്ഷ്യം. 

ഞായറാഴ്ച രാത്രി പത്തരയോടെയാണ് കമ്പം-ചുുരുളിപ്പെട്ടില്‍ റോഡില്‍ വിഘ്‌നേശ്വരന്റെ ഉടല്‍ ഉപേക്ഷിക്കാന്‍ അമ്മയും സഹോദരനും എത്തിയത്. ഈ സമയം മീന്‍മിടിക്കാന്‍ പുഴയോരത്തിരുന്ന രണ്ട് പേര്‍ ഇവരെ കണ്ടു. ചാക്കുകെട്ട് വെള്ളത്തില്‍ ഉപേക്ഷിക്കുന്നതില്‍ സംശയം തോന്നിയ ഇവര്‍ ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിക്കുകയും, വിവരങ്ങള്‍ ചോദിക്കുകയും ചെയ്തു. 

ഭര്‍ത്താവ് മരിച്ചതിന് വീട്ടില്‍ നടത്തിയ പൂജകളുടെ അവശിഷ്ടങ്ങളാണെന്നാണ് അവര്‍ മറുപടി നല്‍കിയത്. ചാക്കുകെട്ട് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും വെള്ളമൊഴുക്ക് കുറവായിരുന്നു. ഇവര്‍ മടങ്ങി പോയതിന് ശേഷം മീന്‍പിടുത്തക്കാര്‍ ചാക്കുകെട്ട് തുറന്ന് നോക്കുകയും, ഒരു മനുഷ്യന്റെ ഉടലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. 

ഇറച്ചി വെട്ടുന്ന കത്തിയാണ് വിഘ്‌നേശ്വരന്റെ തലയും കൈകാലുകളും വെട്ടിമാറ്റാന്‍ ഉപയോഗിച്ചത്. തല, കൈകള്‍, കാലുകള്‍ എന്നിവ അറുത്ത് മാറ്റിയ ശേഷം ആന്തരികാവയവങ്ങളും നീക്കം ചെയ്തു. ഉടല്‍ വെള്ളത്തില്‍ ഉപേക്ഷിക്കുമ്പോള്‍ പൊങ്ങിവരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. 

കൊലപാതകം എങ്ങനെയാവണം, അവയവങ്ങള്‍ എങ്ങനെ മുറിച്ചുമാറ്റാം, വെള്ളത്തില്‍ നിന്ന് ഉടല്‍ പൊന്തിവരാതിരിക്കാന്‍ എന്തു ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വിജയഭാരത് ആശ്രയിച്ചത് യൂട്യൂബിലെ വിവിധ കാഴ്ചകളെയാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com