കേരളം
ട്രാക്ക് അറ്റകുറ്റപണി: ഇന്ന് ട്രെയിന്‍ സര്‍വീസ് നിയന്ത്രണം
ഇന്നത്തെ പാസഞ്ചര്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു
കൊച്ചി: ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്നത്തെ പാസഞ്ചര്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. കൊല്ലം-എറണാകുളം പാസഞ്ചര്‍ (56392)കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും. എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിന്‍ (56387) കോട്ടയത്തുനിന്ന് സര്‍വീസ് നടത്തും. കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍ രാവിലെ 5:20ന് പകരം 6:30നായിരിക്കും പുറപ്പെടുക.
ആലുവ-ഇടപ്പളളി സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ മാര്‍ച്ച് അഞ്ച് വരെ രാത്രി 10 മണിക്കും പുലര്‍ച്ചെ അഞ്ചിനുമിടയില്‍ ചില ട്രെയിനുകള്‍ 15 മിനിറ്റ് പിടിച്ചിടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ