20 രൂപയ്ക്ക് ഊണ്; തൃശൂരിലെ ആദ്യ സുഭിക്ഷ ഹോട്ടല്‍ കുന്നംകുളത്ത്, ഉദ്ഘാടനം 28 ന്

20 രൂപയ്ക്ക് ഊണ്; തൃശൂരിലെ ആദ്യ സുഭിക്ഷ ഹോട്ടല്‍ കുന്നംകുളത്ത്, ഉദ്ഘാടനം 28 ന്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: വിശപ്പുരഹിതകേരളം സുഭിക്ഷ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ സംരംഭമായ 'സുഭിക്ഷ ഹോട്ടല്‍' കുന്നംകുളം മുനിസിപ്പാലിറ്റി ഓഫീസ് അങ്കണത്തില്‍ ഫെബ്രുവരി 28ന് പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 11ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. എസ്. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും.

ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സുഭിക്ഷ സമിതിയുടെ പദ്ധതിയിലൂടെ ഹോട്ടലില്‍ 20 രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കും. ചെറിയ ജോലികള്‍ ചെയ്ത് ജീവിക്കുന്നവര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്ക് ഏറെ സഹായകരമാകുന്ന പദ്ധതിയാണിത്.

ആശ്രിതരല്ലാത്ത, സ്വന്തമായി ഭക്ഷണം പാചകം ചെയ്യാന്‍ സാധിക്കാത്ത കിടപ്പു രോഗികള്‍ക്ക് ആഴ്ചയില്‍ എല്ലാ ദിവസവും ഉച്ചഭക്ഷണം എത്തിച്ചുനല്‍കുന്നതാണ് രണ്ടാം ഘട്ട ലക്ഷ്യം. ഹോട്ടല്‍ നടത്തുന്ന ചുമതല കുടുംബശ്രീയുടെ കാറ്ററിംഗ് വിഭാഗമായ എഐഎഫ്ആര്‍എച്ച്എമ്മിനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com