ഡല്‍ഹി കലാപത്തിനിടെ ഐബി ഓഫീസറെ കൊന്നത് എഎപി; വിവാദ പ്രസ്താവമായി വീണ്ടും കപില്‍ മിശ്ര

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി താഹിര്‍ ഹുസൈന്‍ നിരന്തരം ബന്ധപ്പെട്ടതായും കപില്‍മിശ്ര
ഡല്‍ഹി കലാപത്തിനിടെ ഐബി ഓഫീസറെ കൊന്നത് എഎപി; വിവാദ പ്രസ്താവമായി വീണ്ടും കപില്‍ മിശ്ര

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഓഫീസര്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയത് ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈനാണെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് കപില്‍ മിശ്ര. കഴിഞ്ഞ ദിവസമാണ് അങ്കിത് ശര്‍മയുടെ മൃതദേഹം കിഴക്കന്‍ ഡല്‍ഹിയിലെ ചന്ദ്ബാഗിന് സമീപത്ത് കണ്ടെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി താഹിര്‍ ഹുസൈന്‍ നിരന്തരം ബന്ധപ്പെട്ടതായും കപില്‍മിശ്ര ആരോപിച്ചു.

കൊല നടത്തിയത് താഹിര്‍ ഹുസൈനാണ്. അങ്കിത് ശര്‍മയെ കൂടാതെ നാല് കുട്ടികളെ കൂടി ഇയാള്‍ വലിച്ചിഴച്ചു. അതില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മുഖംമൂടി ധരിച്ച താഹിര്‍ ഹുസൈനെ വടിയും കല്ലുകളും പെട്രോള്‍ ബോംബുകളും ബുള്ളറ്റുകളുമായി നില്‍ക്കുന്നവര്‍ക്കൊപ്പമാണ് കണ്ടെതെന്നും കപില്‍ മിശ്ര ആരോപിക്കുന്നു. 

കഴിഞ്ഞ ദിവസം താഹിര്‍ ഹുസൈനെതിരെ അങ്കിത് ശര്‍മയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മകനെ ആക്രമികള്‍ കൊലപ്പെടുത്തിയതെന്ന് പിതാവ് രവീന്ദര്‍ കുമാര്‍ പറഞ്ഞു. ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ 34 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 200ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com