യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഇന്നും നാളെയും ഇന്റര്‍സിറ്റി സര്‍വീസ് ഭാഗികമായി റദ്ദാക്കി

ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഭാഗികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഇന്നും നാളെയും ഇന്റര്‍സിറ്റി സര്‍വീസ് ഭാഗികമായി റദ്ദാക്കി

കൊച്ചി : ഇടപ്പള്ളി-ആലുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഭാഗികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് നിയന്ത്രണം. 

ട്രെയിന്‍ നമ്പര്‍ 16306 കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ശനിയും ഞായറും കണ്ണൂര്‍ മുതല്‍ ആലുവ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com