തുടർച്ചയായി റേഷൻ വാങ്ങാതെ 40,000 പേർ; ഇനി സൗജന്യ, സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കില്ല

മൂ​ന്ന്​​ മാ​സ​ത്തി​ല​ധി​കം റേ​ഷ​ൻ വാ​ങ്ങാ​ത്ത കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യം ന​ഷ്​​ട​പ്പെ​ട്ട​ത്
തുടർച്ചയായി റേഷൻ വാങ്ങാതെ 40,000 പേർ; ഇനി സൗജന്യ, സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കില്ല

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യി റേ​ഷ​ൻ വാ​ങ്ങാ​ത്തതിനെ തുടർന്ന് 39,515 പേ​ർ​ക്ക് ആ​നു​കൂ​ല്യം ന​ഷ്​​ട​മായി. മൂ​ന്ന്​​ മാ​സ​ത്തി​ല​ധി​കം റേ​ഷ​ൻ വാ​ങ്ങാ​ത്ത കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യം ന​ഷ്​​ട​പ്പെ​ട്ട​ത്. ബി​പി​എ​ൽ, അ​ന്ത്യോ​ദ​യ, എ​ൻ​പി​എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ഇ​വ​രു​ടെ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ എ​പി​എ​ല്ലി​ലേ​ക്ക് മാ​റ്റി.

പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്റെ സോഫ്റ്റ്‌വെയര്‍ ഉപയോ​ഗിച്ചാണ് അ​ന​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി​യ​തും ആ​നു​കൂ​ല്യം റ​ദ്ദാ​ക്കി​യ​തും. ഇ​വ​ർ​ക്ക്​ സൗ​ജ​ന്യ, സ​ബ്സി​ഡി നി​ര​ക്കി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ഇ​നി ല​ഭി​ക്കി​ല്ല.

സം​സ്ഥാ​ന​ത്ത് എ​റ്റ​വു​മ​ധി​കം കാ​ർ​ഡു​ക​ൾ എപിഎ​ല്ലി​ലേ​ക്ക് മാ​റ്റി​യ​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്  6139പേ​ർ. 5026 പേ​രു​മാ​യി എ​റ​ണാ​കു​ളം രണ്ടാം സ്ഥാനത്തുണ്ട്. ഏ​റ്റ​വും കു​റ​വ് അ​ന​ർ​ഹ​ർ ദാ​രി​ദ്ര്യ​ രേ​ഖ​യി​ൽ​ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് 737 പേർ.

പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യ​ത്തി​ലെ ത​ട്ടി​പ്പു​ക​ളും അ​ന​ർ​ഹ​രാ​യ ബി​പി​എ​ൽ കാ​ർ​ഡു​ട​മ​ക​ളെ​യും പി​ടി​കൂ​ടു​ന്ന​തി​ന്​ ക​ഴി​ഞ്ഞ​ വ​ർ​ഷം മു​ത​ലാ​ണ് പൊ​തു​വി​ത​ര​ണ വ​കു​പ്പ് തു​നി​ഞ്ഞി​റ​ങ്ങി​യ​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സോഫ്റ്റ്‌വെയറി​ൽ മാ​റ്റം​ വ​രു​ത്തി റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​രെ ക​ണ്ടെ​ത്തി കാ​ർ​ഡ് അ​പ്ഗ്രേ​ഡ്‌ ചെ​യ്തു​ തു​ട​ങ്ങി​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com