ബൈക്കിന്റെ താക്കോൽ കൊണ്ട് യുവാവിന്റെ തലയ്ക്ക് ഇടിച്ചു ; തലയോട്ടി തുളച്ച് താക്കോൽ അകത്തുകയറി ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

രാജേഷിൻ്റെ കൂട്ടുകാരൻ പ്രകോപിതനായി ബൈക്കിന്റെ താക്കോൽ കൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂർ: യുവാവിന്റെ തലയോട്ടിയിൽ തുളച്ചുകയറിയ താക്കോൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൃശൂർ അമല മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗം ഡോക്ടർമാരാണ് താക്കോൽ പുറത്തെടുത്തത്. തൃത്താല തെക്കെപുരയ്ക്കൽ അപ്പുവിൻ്റെ മകൻ ടി വി രാജേഷിൻ്റെ (34) തലയിലാണ് മൂന്ന് ഇഞ്ചോളം താക്കോലിന്റെ അഗ്രഭാഗം തുളച്ച് കയറിയത്.

രാജേഷിൻ്റെ കൂട്ടുകാരൻ പ്രകോപിതനായി ബൈക്കിന്റെ താക്കോൽ കൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു. മരപ്പണിക്കാരായ രണ്ടുപേരും കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെ സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു വാക്കുതർക്കമുണ്ടായത്. രാജേഷ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com