തിരുവനന്തപുരം: പോക്സോ കേസില്‍ പേരൂര്‍ക്കട എ ആര് ക്യാമ്പിലെ പൊലീസുകാരന് ശിക്ഷ. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പേരൂര്‍ക്കട എ ആര് ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന ബാഹുലേയനെ അഞ്ചു വര്‍ഷം കഠിന തടവിനാണ് തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്.
85,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം എസ്എപി ഫാമിലി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുട്ടികള്‍ക്കായുള്ള സ്കൂള്‍ വണ്ടിയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. വണ്ടിയില്‍ യാത്രചെയ്തിരുന്ന ഒരു കുട്ടിയാണ് പീഡനത്തിനിരയായത്.
2018 മാര്‍ച്ചിലാണ് സംഭവം. 22 മാസമായി പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ