ആനക്കൊമ്പുമായി കോണ്‍ഗ്രസ് നേതാവ് പിടിയില്‍

വയനാട്ടില്‍ ആനക്കൊമ്പുമായി കോണ്‍ഗ്രസ് നേതാവ് പിടിയില്‍
ആനക്കൊമ്പുമായി കോണ്‍ഗ്രസ് നേതാവ് പിടിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ ആനക്കൊമ്പുമായി കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ഇടുക്കി ബൈസന്‍വാലി മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് വനം വകുപ്പിലന്റെ പിടിയിലായത്. ഇദ്ദേഹത്തിനൊപ്പം രണ്ട് കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മൂവരെയും പിടികൂടിയത്.

മേപ്പാടി മുണ്ടക്കൈ 900 കണ്ടിക്ക് സമീപം കഴിഞ്ഞ ദിവസം ചരിഞ്ഞ ആനയുടെ കൊമ്പാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. സൗത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com