ജീവനക്കാര്‍ക്ക് കോവിഡ് എന്ന് പ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് ലുലു മാള്‍ അധികൃതര്‍

ലോകോത്തര സുരക്ഷ ഉപകരണങ്ങള്‍ സ്ഥാപിച്ച് അതിലുടെ പരിശോധിച്ചശേഷമാണ് ആളുകളെ ലുലു മാളിലേക്ക് പ്രവേശിപ്പിക്കുന്നത്.
ജീവനക്കാര്‍ക്ക് കോവിഡ് എന്ന് പ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് ലുലു മാള്‍ അധികൃതര്‍

കൊച്ചി: ഇടപ്പള്ളി ലുലു മാളിലെ ജീവനകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു എന്ന തരത്തില്‍ ജനങ്ങളില്‍ പരിഭ്രാന്തിപരത്തി പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ തെറ്റാണെന്ന് ലുലു അധികൃതര്‍. ലോകോത്തര സുരക്ഷ ഉപകരണങ്ങള്‍ സ്ഥാപിച്ച് അതിലുടെ പരിശോധിച്ചശേഷമാണ് ആളുകളെ ലുലു മാളിലേക്ക് പ്രവേശിപ്പിക്കുന്നത്.

ഇത്തരത്തില്‍ രോഗ സ്ഥിരീകരണം വന്നാല്‍ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ലുലു മാള്‍ അധികൃതരും പ്രമുഖ വാര്‍ത്ത മാധ്യമങ്ങളിലുടെ ജനങ്ങളെ അറിക്കുന്നതാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ലുലു മാള്‍ അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com