കോണ്‍ഗ്രസ് എംപിയും സിപിഎം എംഎല്‍എയും ക്വാറന്റൈനില്‍

കഴിഞ്ഞ ദിവസങ്ങളില്‍ എംപിയും എംഎല്‍യും നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു
കോണ്‍ഗ്രസ് എംപിയും സിപിഎം എംഎല്‍എയും ക്വാറന്റൈനില്‍

പത്തനംതിട്ട:  പത്തനംതിട്ട എംപി ആന്റോ ആന്റണിയും കോന്നി എംഎല്‍എ കെയു ജനീഷ് കുമാറും ക്വാറന്റൈനില്‍. കഴിഞ്ഞ ദിവസങ്ങളില്‍ എംപിയും എംഎല്‍യും നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞദിവസം പത്തനംതിട്ടയിലെ സിപിഎം നേതാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുമ്പഴ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ കൂടിയായ 42കാരനായ സിപിഎം നേതാവിന് ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാള്‍ ജൂലായ് രണ്ടിനാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇതിന് തൊട്ടുമുമ്പ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലും ഇയാള്‍ പങ്കെടുത്തിരുന്നു. അതിനാല്‍ കൂടുതല്‍ ആളുകളുമായി സിപിഎം നേതാവ് സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ജില്ലയില്‍ ഇന്നലെ 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 494 ആയി. കോവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ശനിയാഴ്ച (11) ജില്ലയിലുളള 25 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 293 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 200 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 186 പേര്‍ ജില്ലയിലും, 14 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 114 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 17 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 53 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 24 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഏഴു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 219 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com