കട്ടപ്പന: ഇടുക്കി കട്ടപ്പനയ്ക്കടുത്ത് കുന്തളംപാറയിൽ ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സാരിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം. മൃതദേഹം മണ്ണിട്ട് മൂടാൻ ശ്രമിച്ചെങ്കിലും ഇത് വിജയിച്ചില്ല എന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് കടന്ന് കളഞ്ഞതാകാമെന്ന് പൊലീസ് പറയുന്നു.
രണ്ടു മാസം മുമ്പ് കുന്തളപാറയിലെ കോളനിയിൽ നിന്ന് കാണാതായ വയോധികയുടേതാണോ മൃതദേഹം എന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. കട്ടപ്പന പൊലീസ് സ്ഥലത്ത് പരിശോധന തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ