പ്ലസ് ടു ഫലം നാളെ ; റിസൾട്ട് ഈ വെബ്സൈറ്റുകളിലും ആപ്പുകളിലും

സഫലം 2020,  ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവ് എന്നിവ വഴിയും ഫലം ലഭിക്കും
പ്ലസ് ടു ഫലം നാളെ ; റിസൾട്ട് ഈ വെബ്സൈറ്റുകളിലും ആപ്പുകളിലും

തിരുവനന്തപുരം : ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് ഫലപ്രഖ്യാപനം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക.

പരീക്ഷാഫലം ഡിഎച്ച്എസ്ഇ(ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍) ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov, www.results.kite.kerala.gov.in,www.kerala.gov.in എന്നിവയില്‍ പ്രസിദ്ധീകരിക്കും

സഫലം 2020,  ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവ് എന്നിവ വഴിയും ഫലം ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പിആര്‍ഡി ലൈവ്, സഫലം ആപ്പുകളിൽ ലഭ്യമാകും.

ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആര്‍ഡി ലൈവ് (PRD LIVE) ഡൗണ്‍ലോഡ് ചെയ്യാം.ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം ഫലപ്രഖ്യാപന ദിവസം 31 ലക്ഷത്തിലധികം പേരാണ് പിആര്‍ഡി ലൈവ് ആപ്പിന്റെ സേവനം വിനിയോഗിച്ചത് എന്ന് അധികൃതർ അറിയിച്ചു. പ്ലസ് വൺ ഫലം പിന്നീട് പ്രസിദ്ധീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com