അമ്മയുടെ ചികിൽസയ്ക്കും മരുന്നിനും ഒരുപാട് പണം വേണം, ഒരു മാസത്തെ സമയം ചോദിച്ചിട്ടും ഭീഷണിയാണ്; സഹായിച്ചവർ ശത്രുക്കളായപ്പോൾ പൊട്ടിക്കരഞ്ഞ് വർഷ, വിഡിയോ

വനോടെ മടങ്ങിപോകാൻ കഴിയുന്ന കാര്യം ഉറപ്പില്ലെന്നാണ് പൊട്ടിക്കരഞ്ഞു കൊണ്ട് വർഷ പറയുന്നത്
അമ്മയുടെ ചികിൽസയ്ക്കും മരുന്നിനും ഒരുപാട് പണം വേണം, ഒരു മാസത്തെ സമയം ചോദിച്ചിട്ടും ഭീഷണിയാണ്; സഹായിച്ചവർ ശത്രുക്കളായപ്പോൾ പൊട്ടിക്കരഞ്ഞ് വർഷ, വിഡിയോ

കൊച്ചി: അമ്മയുടെ ജീവൻ രക്ഷിക്കാൻ സഹായം തേടി സമൂഹമാധ്യമങ്ങളിൽ കണ്ണീരുമായി എത്തിയ വർഷ ഇപ്പോൾ വീണ്ടും പൊട്ടിക്കരയുകയാണ്. അമ്മയുടെ ശസ്‌ത്രക്രിയയ്‌ക്കായി പണം സ്വരൂപിക്കാൻ ഒപ്പം നിന്നവർ തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് വെളിപ്പെടുത്തിയാണ് വർഷ വീണ്ടുമെത്തിയത്‌.

തളിപ്പറമ്പ്‌ കാക്കത്തോട്‌ വാടകവീട്ടിൽ താമസിക്കുന്ന രാധയുടെ മകളാണ്‌ വർഷ. രാധയ്‌ക്ക്‌ മഞ്ഞപ്പിത്തം വിട്ടുമാറാതെവന്നപ്പോഴാണ് എറണാകുളം അമൃതയിൽ ചികിത്സയ്‌ക്കെത്തിയത്. ‌കരൾ പൂർണമായും നശിച്ചെന്നും ഉടനെ ശസ്‌ത്രക്രിയ വേണമെന്നുമായിരുന്നു ഡോക്ടർമാരുടെ നിർദേശം. ഇതിനായി 18 ലക്ഷം രൂപ വേണമെന്ന് കേട്ടപ്പെഴാണ് ആശുപത്രി വരാന്തയിൽനിന്ന്‌ കരഞ്ഞുകൊണ്ട്‌ വർഷ ജനങ്ങൾക്ക് മുന്നിലേക്ക് ആദ്യമായെത്തിയത്. 50 ലക്ഷത്തിന് മുകളിൽ സഹായമായി ലഭിച്ചുവെന്നാണ് റിപ്പോർട്ട്.  

എന്നാൽ ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് തന്നെ ഇപ്പോൾ ഭീഷണിപ്പെടുത്തുന്നതെന്ന് പുതിയ ലൈവിൽ വർഷ ആരോപിക്കുന്നു. ജീവനോടെ മടങ്ങിപോകാൻ കഴിയുന്ന കാര്യം ഉറപ്പില്ലെന്നാണ് പൊട്ടിക്കരഞ്ഞു കൊണ്ട് വർഷ പറയുന്നത്. സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി നടത്തുന്ന സാജൻ കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് ആരോപണങ്ങൾ. അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട്‌ സാജൻ ഭീഷണിയുമായി എത്തിയെന്നാണ്  വർഷ പറയുന്നത്.

അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞ് ബാക്കി വരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും അവർ സമ്മതിക്കുന്നില്ല. ഇനിയും ഒരുപാട് പണം അമ്മയുടെ ചികിൽസയ്ക്കും മരുന്നിനും വേണം. ഒരു മാസത്തെ സമയം നൽകണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും ഭീഷണി തുടരുകയാണെന്ന് വർഷ പറയുന്നു.

ഇതേ ആശുപത്രിയിൽ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിക്ക്‌ വർഷ സ്വന്തം നിലയിൽ സഹായം നൽകിയിട്ടുണ്ട്‌. ഗോപികയുടെ ചികിൽസയ്ക്ക് ആവശ്യമായ പണം തനിക്ക് ലഭിച്ച പണത്തിൽ നിന്നാണ് വർഷ നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com