സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഇന്ന്; പരീക്ഷാകേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസ് 

1,10,200 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം:  കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷ ഇന്ന്. 1,10,200 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാവിലെ 10 മുതലുള്ള ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷയ്ക്കായി 9ന് എത്തണം. ഉച്ചയ്ക്കു 2.30 മുതലുള്ള കണക്ക് പരീക്ഷയ്ക്ക് അര മണിക്കൂര്‍ മുന്‍പെങ്കിലും എത്തണം. വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന ഉച്ചഭക്ഷണം കഴിക്കാന്‍ പരീക്ഷാകേന്ദ്രത്തില്‍ സൗകര്യമുണ്ടാകും.  ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം എല്ലാ കേന്ദ്രങ്ങളിലും എന്‍ട്രന്‍സ് പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരീക്ഷാകേന്ദ്രങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പും ശേഷവും അണുവിമുക്തമാക്കും. സാമൂഹിക അകലം ഉറപ്പാക്കാന്‍ പൊലീസും സന്നദ്ധസേനാംഗങ്ങളുമുണ്ടാകും. പരീക്ഷാകേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസ് നടത്തും. പൂന്തുറയിലെ കുട്ടികള്‍ക്ക് വലിയതുറ സെന്റ് ആന്റണീസ് എച്ച്എസ്എസിലാണ് പരീക്ഷാകേന്ദ്രം. ഡല്‍ഹിയിലെ കേന്ദ്രം ഫരീദാബാദിലെ ജെ സി ബോസ് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് വരുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പ്രത്യേക മുറികളിലാവും പരീക്ഷ. രാവിലെ ഫിസിക്‌സ്, കെമിസ്ട്രി, ഉച്ചക്ക് കണക്ക് ഇങ്ങനെയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com