കൊച്ചി: എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന് കീഴിലുളള റേഷന്‍ കടകളില്‍ നിന്നും 2020 ജൂലൈ മാസത്തില്‍ മഞ്ഞ, പിങ്ക് നിറങ്ങളിലുളള റേഷന്‍ കാര്‍ഡുകള്‍ക്ക് പ്രതിമാസം ലഭിക്കുന്ന റേഷനന് വിഹിതത്തിനുപുറമേ പ്രധാനമന്ത്രിയുടെ PMGKAY പദ്ധതി അനുസരിച്ച് കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരോ അംഗത്തിനും 4 കിലോഗ്രാം അരിയും, 1 കിലോഗ്രാം ഗോതമ്പും വീതം സൗജന്യമായി ലഭിയ്ക്കുമെന്ന് റേഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഈ മാസം ½ ലിറ്റര്‍ മണ്ണെണ്ണ എല്ലാ റേഷന്‍ കാര്‍ഡുകള്‍ക്കും ലഭിയ്ക്കുന്നതാണ്. വെളളകാര്ഡുകാര്ക്ക് 4 കിലോഗ്രാം അരിയാണ് ഈമാസം ലഭിക്കുന്നത്. കൂടാതെ വെളള, നീല കാര്‍ഡുകാര്‍ക്ക് മെയ്, ജൂണ്‍ മാസങ്ങളില്‍ നല്കിയ 15 രൂപ വിലയുളള 10 കിലോഗ്രാം സ്പെഷ്യല്‍ അരി ആരെങ്കിലും വാങ്ങിയിട്ടില്ലാത്ത പക്ഷം അത് ഈ മാസം പരമാവധി 20 കിലോഗ്രാം വരെ വാങ്ങാവുന്നതാണ് വെളള , നീല കാര്‍ഡുകള്‍ക്ക് ലഭ്യതയ്ക്ക് അനുസരിച്ച് പരമാവധി 3കിലോഗ്രാം ആട്ട ലഭിക്കുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ