സംസ്ഥാനത്ത് ഇന്ന് അഞ്ചാമത്തെ കോവിഡ് മരണം; മരിച്ചത് ആലുവ സ്വദേശിനി 

ഇതോടെ ഇന്ന് കോവിഡ് ബാധിച്ച് മരണം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ആകെ മരണം 49ആയി. 
സംസ്ഥാനത്ത് ഇന്ന് അഞ്ചാമത്തെ കോവിഡ് മരണം; മരിച്ചത് ആലുവ സ്വദേശിനി 


തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ സ്വദേശിനി  ബീവാത്തുവിന് മരണശേഷം കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് കോവിഡ് ബാധിച്ച് മരണം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ആകെ മരണം 49ആയി. 

ഇന്നലെ മരിച്ച ഒരാള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും കോവിഡ് ബാധിച്ച മൂന്ന് പേര്‍ ഇന്ന് രാവിലെ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ വിളക്കോട്ടൂര്‍സ്വദേശി സദാനന്ദനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 60 വയസ്സായിരുന്നു. ദ്രുതപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

10 ദിവസം മുമ്പ് ഇദ്ദേഹം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്ക് എത്തിയതായിരുന്നു ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും അര്‍ബുദ രോഗബാധയും ഉണ്ടായിരുന്നു.

ഇദ്ദേഹത്തിന്റെ ഹൃദയവാല്‍വ് മാറ്റിവെച്ചതാണ്. ലിംഫോമ രോഗത്തിന് കീമോതെറാപ്പിക്ക് അടക്കം വിധേയനായ വ്യക്തിയായിരുന്നു. അര്‍ബുദ ചികില്‍സയ്‌ക്കെത്തിയ സദാനന്ദന് ആശുപത്രിയില്‍ വെച്ച് കോവിഡ് ബാധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാസര്‍കോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയ (56), കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി റെയ്ഹാനത്ത് (55) എന്നിവരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com