കോട്ടയം കളക്ടറുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്, ജില്ലയിൽ ഇന്ന് 77 പേർക്ക് വൈറസ് ബാധ

67 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്
കോട്ടയം കളക്ടറുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്, ജില്ലയിൽ ഇന്ന് 77 പേർക്ക് വൈറസ് ബാധ

​കോട്ടയം: ജില്ലയിൽ ഇന്ന് 77 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 67 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 396 ആയി.

അതേസമയം കോട്ടയം കളക്ടർ എം അഞ്ജനയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായി. കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറ​ന്റൈനിലായിരുന്നു കളക്ടർ. കോവിഡ് ബാധിച്ച ജീവനക്കാരനുമായി സമ്പർക്കത്തിൽ വന്ന 14 പേരുടെ പരിശോധനാഫലവും നെഗറ്റീവാണ്.

വ്യാഴാഴ്ചയാണ് കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കളക്ടർ അഞ്ജനയും എഡിഎം അനിൽ ഉമ്മനും അടക്കമുള്ളവർ ക്വാറന്റൈനിലായിരുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.

ജില്ലയിൽ ഇതുവരെ ആകെ 813 പേർക്ക് രോഗം ബാധിച്ചു. 417 പേർ രോഗമുക്തരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com