ശിവശങ്കര്‍ എന്‍ഐഎ ആസ്ഥാനത്ത്; ചോദ്യം ചെയ്യല്‍ പ്രത്യേക മുറിയില്‍

ഇത് രണ്ടാമത്തെ തവണയാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. നേരത്തെ, നാലു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
ശിവശങ്കര്‍ എന്‍ഐഎ ആസ്ഥാനത്ത്; ചോദ്യം ചെയ്യല്‍ പ്രത്യേക മുറിയില്‍


കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജാരാകനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്ത് നിന്ന് തിരിച്ച ശിവശങ്കര്‍, രാവിലെ 9.30ഓടെയാണ് കൊച്ചിയില്‍ എത്തിയത്. ചോദ്യം ചെയ്യലിനായി എന്‍ഐഎ സംഘവും എത്തിയിട്ടുണ്ട്. 10 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കും.

ഇത് രണ്ടാമത്തെ തവണയാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. നേരത്തെ, നാലു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്‍ഐഎ ആസ്ഥാനത്തെ പ്രത്യേക മുറിയിലാണ് ചോദ്യം ചെയ്യല്‍. ഇത് വീഡിയോയില്‍ പകര്‍ത്തും. ചില ഫോണ്‍കോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങള്‍ സഹിതമാകും ചോദ്യംചെയ്യല്‍.

കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദം മാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലില്‍ എന്‍ഐഎയോട് പറഞ്ഞിരുന്നത്. ശിവശങ്കര്‍ എന്‍ഐഎയ്ക്കും കസ്റ്റംസിനും നല്‍കിയ മൊഴികളില്‍ വൈരുധ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിലും വിശദീകരണം തേടും.

യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനും നീക്കമുണ്ട്. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും പല ഘട്ടങ്ങളിലും ജയഘോഷ് സഹായിച്ചിട്ടുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ജയഘോഷിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com