കേരളം
കൊല്ലത്ത് ക്വാറന്റൈനില്‍ നിന്ന് കാണാതായ ആളുടെ മൃതദേഹം സമീപത്തെ വെള്ളക്കെട്ടില്‍
കൊല്ലം കരുനാഗപ്പള്ളിയിലെ ക്വാറന്റൈന് സെന്ററില്‍ കഴിഞ്ഞിരുന്നയാളെയാണ് സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
കൊല്ലം: ക്വാറന്റൈന് സെന്ററില്‍ നിന്നും കാണാതായ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിലെ ക്വാറന്റൈന് സെന്ററില്‍ കഴിഞ്ഞിരുന്നയാളെയാണ് സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊട്ടാരക്കര സ്വദേശി സന്തോഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് കരുനാഗപ്പള്ളി ക്ലാപ്പനയിലെ കൊവിഡ് ക്വാറന്റൈന് സെന്ററില്‍ നിന്നും ഇയാളെ കാണാതായത്. ജൂലായ് 27 ന് പുലര്‍ച്ചയോടെയാണ് ഇയാളെ ക്ലാപ്പനയിലെ കോവിഡ് കെയര്‍ സെന്ററിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ