മണല്‍ നീക്കം നിയമവിരുദ്ധം; വന്‍കൊള്ളയാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല

കോവിഡിന്റെ മറവില്‍ എന്തു തട്ടിപ്പും നടത്താമെന്നു സര്‍ക്കാര്‍ തെളിയിക്കുന്നെന്നു ചെന്നിത്തല
മണല്‍ നീക്കം നിയമവിരുദ്ധം; വന്‍കൊള്ളയാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:  പമ്പാത്രിവേണിയിലെ മണല്‍ നീക്കം തീര്‍ത്തും നിയമവിരുദ്ധമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു പൊതുമേഖലാ സ്ഥാനപനത്തിന്റെ മറവില്‍ വന്‍ കൊള്ളയാണ് നടക്കുന്നതെന്ന് അദ്ദേഹം
 പറഞ്ഞു. വനംവകുപ്പാണ് മണല്‍ നീക്കാന്‍ നിര്‍ദേശിക്കേണ്ടതെന്ന് മന്ത്രിസഭാതീരുമാനമുണ്ട്. മന്ത്രിസഭാതീരുമാനം മറികടക്കാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എന്താണധികാരം?. വനംവകുപ്പോ മന്ത്രിയോ സെക്രട്ടറിയോ അറിയാതെ എങ്ങനെ തീരുമാനമെടുത്തെന്നും ചെന്നിത്തല ചോദിച്ചു.

ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് പറഞ്ഞ അതേ കാര്യങ്ങളാണ് വനം വകുപ്പ് സെക്രട്ടറിയുടെ ലെറ്ററില്‍ ഉള്ളത്. ഇക്കാര്യത്തില്‍ വനം മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കണം.  കോവിഡിന്റെ മറവില്‍ എന്തു തട്ടിപ്പും നടത്താമെന്നു സര്‍ക്കാര്‍ തെളിയിക്കുന്നെന്നു ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പമ്പാനദിയില്‍ നിന്ന് മണലെടുത്ത് പുറത്തേക്ക് കൊണ്ടുപോകുന്നതിന് വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം വനം സെക്രട്ടറിയുടെ ഉത്തരവില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരവിലെ ചില വ്യവസ്ഥകളാണ് പൊതുമേഖല സ്ഥാപനം വഴിയുള്ള മണലെടുപ്പ് തടസപ്പെട്ടതെന്നതാണ് അതൃപ്തിക്ക് കാരണം. 

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് പമ്പയിലെ മണ്ണും ചെളിയും നീക്കം വിവാദത്തിലായത്. പൊതുമേഖല സ്ഥാപനമായ ക്ലേയ്‌സ് ആന്‍ഡ് സെറാമിക് മണല്‍ നീക്കം ആരംഭിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വനം സെക്രട്ടറി ആശ തോമസ് ഇറക്കിയ ഉത്തരവ് എല്ലാം തകിടം മറിച്ചുവെന്നാണ് സര്‍ക്കാരിന്റെ വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com