ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ക്ഷേത്രങ്ങള്‍ തുറക്കരുതെന്ന് ഹിന്ദു ഐക്യവേദി

ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ തീരുമാനം. ഭക്തര്‍ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കണം

തിരുവനന്തപുരം : ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തുറക്കരുതെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കരുത്. ക്ഷേത്രം ഇപ്പോള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്. ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ തീരുമാനം.

ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഹിന്ദു സംഘടനകള്‍ക്കോ മത നേതാക്കള്‍ക്കോ പങ്കില്ലെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍വി ബാബു പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം ദേവസ്വം ബോര്‍ഡിനെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. ഈ സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം അനുവദിക്കുന്നത് ഉചിതമല്ലെന്നാണ് പൊതുവേ ഹിന്ദു സമൂഹത്തിന്റെ അഭിപ്രായം. കേരള ക്ഷേത്ര സംരക്ഷണ സമിതി, വിഎച്ച്പി എന്നിവയുടെ ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല എന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. വളരെ തിരക്കനുഭവപ്പെടുന്ന സ്വകാര്യ ക്ഷേത്രങ്ങളും ഈ തീരുമാനത്തിലെത്തണം. തിരക്ക് കുറഞ്ഞ ഗ്രാമ ക്ഷേത്രങ്ങളില്‍ ഒരു പക്ഷേ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കില്ല. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചേ അവിടേയും ദര്‍ശനം അനുവദിക്കാവൂ. ക്ഷേത്രത്തിലെ കോവിഡ് ബാധ ക്ഷേത്രത്തെ പൂര്‍ണമായും അടയ്ക്കാന്‍ കാരണമാകും എന്നതും വളരെ പ്രധാനമാണെന്ന് ബാബു  പറഞ്ഞു.

കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാന്തതിനെതിരെ തന്ത്രിസമാജം രംഗത്തുവന്നിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് തന്ത്രിസമാജം മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com