വന്ദേഭാരത് മിഷനിലൂടെ എത്തുന്നവര്‍ക്കും കോവിഡ് ഇല്ലെന്ന രേഖ നിര്‍ബന്ധമാക്കണം : മന്ത്രി ഇ പി ജയരാജന്‍

കോവിഡ് ഉള്ളവരെ പ്രത്യേക വിമാനത്തില്‍ വേണം നാട്ടിലെത്തിക്കാന്‍. അതിന് നടപടി സ്വീകരിക്കണമെന്നും ജയരാജന്‍
വന്ദേഭാരത് മിഷനിലൂടെ എത്തുന്നവര്‍ക്കും കോവിഡ് ഇല്ലെന്ന രേഖ നിര്‍ബന്ധമാക്കണം : മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം : വന്ദേ ഭാരത് മിഷനിലൂടെ എത്തുന്ന പ്രവാസികള്‍ക്കും കോവിഡ് ഇല്ലെന്ന രേഖ നിര്‍ബന്ധമാക്കണമെന്ന് മന്ത്രി ഇ പി ജയരാജന്‍. കോവിഡ് രോഗലക്ഷണങ്ങളോ, രോഗമോ ഉള്ളവരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കണം. ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തുന്നവര്‍ക്ക് കോവിഡ് ഇല്ലെന്ന രേഖ നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

വിമാനത്തില്‍ കയറുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയാല്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാം. അതേസമയം ഏതെങ്കിലും ഒരാള്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ ഇവിടെ വന്ന് പരിസോധന നടത്തുമ്പോള്‍ രോഗം കണ്ടെത്തിയാല്‍ ഫ്‌ലൈറ്റില്‍ വന്നവരെല്ലാം ക്വാറന്റീനില്‍ പോകേണ്ട സാഹചര്യമുണ്ടാകും. അതുകൊണ്ടു തന്നെ രോഗവ്യാപനം തടയുക ലക്ഷ്യമിട്ടാണ് കോവിഡ് രേഖ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്നത്.

കോവിഡ് ഉള്ളവരെ പ്രത്യേക വിമാനത്തില്‍ വേണം നാട്ടിലെത്തിക്കാന്‍. അതിന് നടപടി സ്വീകരിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com