മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക സഖ്യമുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തിന് എതിരെ യൂത്ത് ലീഗ്. രാഷ്ട്രീയ വിജയത്തിനായി ആശയത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.
പ്രാദേശികാടിസ്ഥാനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാം എന്നായിരുന്നു ലീഗ് നിലപാട്. തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലെത്തുന്ന കാര്യത്തില്‍ ലീഗില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് കെ പി എ മജീദ് പറഞ്ഞത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ