26 ലക്ഷം വിദ്യാർഥികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ; സർക്കാർ അനുമതി

26 ലക്ഷം വിദ്യാർഥികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ; സർക്കാർ അനുമതി

കിറ്റുകൾ ജൂലൈ ആദ്യവാരം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു അറിയിച്ചു

തിരുവനന്തപുരം∙ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ 8–ാം ക്ലാസ് വരെയുള്ള 26 ലക്ഷം കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നു. ഇതിന് സർക്കാർ അനുമതി നൽകി. കിറ്റുകൾ ജൂലൈ ആദ്യവാരം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു അറിയിച്ചു

അരി, ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് എന്നിവയാണ് നൽകുന്നത്. പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോ അരിയും 261 രൂപയുടെ പലവ്യഞ്ജനങ്ങളും പ്രൈമറി കുട്ടികൾക്കു 4 കിലോ അരിയും 261 രൂപയുടെ പലവ്യഞ്ജനങ്ങളും യുപി വിദ്യാർഥികൾക്ക് 6 കിലോ അരിയും 391 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് നൽകുക.

ആകെ 81 കോടിയാണ് ചെലവ്. കിറ്റ് നൽകുന്നതിനായി 40 കോടി രൂപ സപ്ലൈകോയ്ക്കു മുൻകൂർ ആയി നൽകും. വിതരണം പൂർത്തിയായ ശേഷം ബാക്കി തുക നൽകും. സ്കൂളുകളിലേക്കാണ് കിറ്റുകൾ നൽകുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാനാണ് സ്കൂളുകൾ വഴി നൽകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com