ഒട്ടകത്തെക്കൊണ്ട് കാര്‍ വലിപ്പിച്ച് സമരം: കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്

കന്റോണ്‍മെന്റ് പൊലീസാണ് മൃഗസംരക്ഷണ നിയമപ്രകാരം സമരക്കാരും ഒട്ടകം ഉടമയും ഉള്‍പ്പെടെ പത്തിലധികം പേര്‍ക്കെതിരേ കേസെടുത്തത്
ഒട്ടകത്തെക്കൊണ്ട് കാര്‍ വലിപ്പിച്ച് സമരം: കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരേ ഒട്ടകത്തെക്കൊണ്ട് കാര്‍ വലിപ്പിച്ചതിനും കോവിഡ് നിയമലംഘനം നടത്തി സമരം ചെയ്തതിനും പൊലീസ് കേസെടുത്തു. കേരള കോണ്‍ഗ്രസ് (സ്‌കറിയ വിഭാഗം) നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തത്. ഒട്ടകത്തിന്റെ ഉടമകള്‍ക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

കന്റോണ്‍മെന്റ് പൊലീസാണ് മൃഗസംരക്ഷണ നിയമപ്രകാരം സമരക്കാരും ഒട്ടകം ഉടമയും ഉള്‍പ്പെടെ പത്തിലധികം പേര്‍ക്കെതിരേ കേസെടുത്തത്.
തിരുവനന്തപുരം ഏജീസ് ഓഫീസിലേക്കാണ് കേരള കോണ്‍ഗ്രസ് (സ്‌കറിയ വിഭാഗം) ബുധനാഴ്ച മാര്‍ച്ചും, ധര്‍ണയും നടത്തിയത്. ജില്ലാപ്രസിഡന്റ് ആര്‍.സതീഷ് കുമാര്‍ മാര്‍ച്ചും ധര്‍ണയും ഉദ്‌ഘാടനം ചെയ്തു.

പാര്‍ട്ടി ഭാരവാഹികളായ എ.എച്ച്.ഹഫിസ്, കവടിയാര്‍ ധര്‍മന്‍, തമ്പാനൂര്‍ രാജീവ് എന്നിവര്‍ സംസാരിച്ചു. ബിനില്‍കുമാര്‍, വട്ടിയൂര്‍ക്കാവ് വിനോദ്, കോരാണി സനല്‍, സിസിലിപുരം ചന്ദ്രന്‍, ബീമാപള്ളി ഇക്ബാല്‍, വിപിന്‍കുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com