ജൂലൈ രണ്ടുവരെ കടല്‍ പ്രക്ഷുബ്ധം; 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

ഇന്നുമുതല്‍ ജൂലൈ രണ്ടുവരെ കേരള, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: ഇന്നുമുതല്‍ ജൂലൈ രണ്ടുവരെ കേരള, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ഇന്നു മുതല്‍ ജൂലൈ രണ്ടുവരെ തെക്ക്പടിഞ്ഞാറ് അറബിക്കടലിലും, മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമാറ്റര്‍  വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. ഇന്ന് തെക്ക്-കിഴക്ക് അറബിക്കടല്‍,മധ്യകിഴക്ക് അറബിക്കടല്‍,മധ്യകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ ,വടക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, വടക്ക് ആന്‍ഡമാന്‍ കടല്‍  എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ തെക്ക്-കിഴക്ക് അറബിക്കടല്‍, മധ്യകിഴക്ക് അറബിക്കടല്‍ എന്നിവിടങ്ങളില്‍  മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.മേല്‍പറഞ്ഞ കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com