നിലമ്പൂര്‍: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. വഴിക്കടവ് നാടുകാണി ചുരത്തിലായിരുന്നു സംഭവം. മൈസൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി വരികയായിരുന്ന ലോറിയാണ് അഗ്നിക്കിരയായത്.
ലോറിയുടെ ടയര്‍ പഞ്ചറായതോടെ ഇരുമ്പു ഭാഗം റോഡിലുരഞ്ഞ് തീ പിടിക്കുകയായിരുന്നു. ലോറിയിലേക്ക് തീ പിടിച്ചതോടെ ഡ്രൈവർ ഓടി രക്ഷപെട്ടു. തീ പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വഴിക്കടവ് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ