കുപ്പിവെള്ളത്തിന് ഇനി 13 രൂപ മാത്രം ; കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടി

അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്
കുപ്പിവെള്ളത്തിന് ഇനി 13 രൂപ മാത്രം ; കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടി

തിരുവനന്തപുരം : സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ഇനി 13 രൂപ മാത്രം. കുപ്പിവെള്ള വില നിയന്ത്രണം സംസ്ഥാനത്ത് നിലവില്‍ വന്നു. 13 രൂപയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. 

അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിജ്ഞാപനം ഇറക്കിയശേഷം സംസ്ഥാനത്ത് പരിശോധനകൾ കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ. ബി ഐ എസ് നിഷ്കർഷിക്കുന്ന ഗുണനിലവാരം ഉള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വിൽക്കാൻ പാടുള്ളു.

അനധികൃത കുപ്പിവെള്ള പ്ലാൻറുകളെ നിയന്ത്രിക്കാനും സർക്കർ ആലോചിക്കുന്നു. നേരത്തെ കുപ്പിവെള്ളത്തിന് 12 രൂപ ആക്കാൻ കേരള ബോട്ടിൾഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ശ്രമിച്ചെങ്കിലും നടപ്പിലായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com