ഗുരുവായൂരില്‍ ഏഴുമണിക്കൂര്‍ ദര്‍ശന നിയന്ത്രണം, ആയിരം കലശം  നാളെ ; ആനയോട്ടം വെള്ളിയാഴ്ച

വ്യാഴാഴ്ച രാവിലെ ശീവേലിയും പന്തീരടി പൂജയും കഴിഞ്ഞാല്‍ ആയിരം കലശം അഭിഷേകം തുടങ്ങും
ഗുരുവായൂരില്‍ ഏഴുമണിക്കൂര്‍ ദര്‍ശന നിയന്ത്രണം, ആയിരം കലശം  നാളെ ; ആനയോട്ടം വെള്ളിയാഴ്ച

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നും നാളെയും ഏഴുമണിക്കൂര്‍ ദര്‍ശന നിയന്ത്രണം. ഉത്സവത്തിന് മുന്നോടിയായി ചൈതന്യവര്‍ധനയ്ക്ക് നടത്തുന്ന സഹസ്രകലശത്തിന്റെ തത്വഹോമവും തത്ത്വകലശാഭിഷേകവും ഇന്നുനടക്കും. പ്രാധാന്യമേറിയ ആയിരം കലശവും വിശേഷ ബ്രഹ്മകലശവും നാളെ ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. ഈ രണ്ടു ദിവസവും രാവിലെ നാലുമുതല്‍ 11 വരെ ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. 

വ്യാഴാഴ്ച രാവിലെ ശീവേലിയും പന്തീരടി പൂജയും കഴിഞ്ഞാല്‍ ആയിരം കലശം അഭിഷേകം തുടങ്ങും. അവസാനം കൂത്തമ്പലത്തില്‍ നിന്ന് ബ്രഹ്മകലശം വാദ്യഅകമ്പടിയില്‍ നാലമ്പലത്തിലേക്ക് എഴുന്നള്ളിക്കും. വെള്ളിയാഴ്ചയാണ് ഉത്സവക്കൊടിയേറ്റ് നടക്കുക. 

ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രശസ്തമായ ഗുരുവായൂര്‍ ആനയോട്ടം വെള്ളിയാഴ്ച നടക്കും. 25 ആനകള്‍ പങ്കെടുക്കും. അതില്‍ മുന്നില്‍ ഓടാനുള്ള അഞ്ച് ആനകളെ വ്യാഴാഴ്ച നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് ആനയോട്ടം തുടങ്ങുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com