മിന്നല്‍ പണിമുടക്ക്: 140 ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസിയുടെ നോട്ടീസ്; ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

മാര്‍ച്ച് നാലിന് തിരുവനന്തപുരത്ത് നടന്ന മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് 140 ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
മിന്നല്‍ പണിമുടക്ക്: 140 ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസിയുടെ നോട്ടീസ്; ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം


തിരുവനന്തപുരം: മാര്‍ച്ച് നാലിന് തിരുവനന്തപുരത്ത് നടന്ന മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് 140 ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 70 കണ്ടക്ടര്‍, 70 ഡ്രൈവര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. സിറ്റി, പേരൂര്‍ക്കട ,വികാസ് ഭവന്‍, പാപ്പനംകോട്, നെടുമങ്ങാട്, വിഴിഞ്ഞം, കണിയാപുരം, വെളളനാട് ,തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ ജീവനക്കാര്‍ക്കാണ് കെഎസ്ആര്‍ടിസി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.

കിഴക്കേകോട്ടയില്‍ ബസുകള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തു, സര്‍വ്വീസുകള്‍ മുടങ്ങി, യാത്രാക്ലേശം ഉണ്ടാക്കി, ഗതാഗത കുരുക്ക് മൂലം ഒരാള്‍ മരിക്കാന്‍ ഇടയായി, കെഎസ്ആര്‍ടിസിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി തുടങ്ങിയവയാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.  ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം  മിന്നല്‍ പണിമുടക്ക് നടത്തി ഗതാഗത തടസ്സമുണ്ടാക്കിയ 18 ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ച് സ്വകാര്യ ബസ്സിന്റെ പെര്‍മിറ്റ് സസ്‌പെന്റ് ചെയ്യാനും നടപടി ആരംഭിച്ചു. എന്നാല്‍ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം വരട്ടെയന്നുമാണ് വിവിധ യൂണിയനുകളുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com