കൊ​റോ​ണ: രോ​ഗ​ല​ക്ഷ​ണ​ങ്ങൾ ഉ​ള്ള​വ​ർ ശ​ബ​രി​മ​ല യാത്ര ഒ​ഴി​വാ​ക്ക​ണ​മെന്ന് ദേ​വ​സ്വം ബോ​ർ​ഡ് 

രോ​ഗ​ബാ​ധ​യോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ഉ​ള്ള​വ​ർ ശ​ബ​രി​മ​ല യാത്ര ഒ​ഴി​വാ​ക്ക​ണ​മെന്ന് ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ചു
കൊ​റോ​ണ: രോ​ഗ​ല​ക്ഷ​ണ​ങ്ങൾ ഉ​ള്ള​വ​ർ ശ​ബ​രി​മ​ല യാത്ര ഒ​ഴി​വാ​ക്ക​ണ​മെന്ന് ദേ​വ​സ്വം ബോ​ർ​ഡ് 

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വീ​ണ്ടും സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ലു​മാ​യി തിരുവിതാംകൂർ ദേവസ്വം ബോർഡ്. രോ​ഗ​ബാ​ധ​യോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ഉ​ള്ള​വ​ർ ശ​ബ​രി​മ​ല യാത്ര ഒ​ഴി​വാ​ക്ക​ണ​മെന്ന് ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ചു.

മാ​സ പൂ​ജ​ക്കാ​യി വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ടാ​ണ് ന​ട തു​റ​ക്കു​ന്ന​ത്. ഇതിന് മുമ്പായി ആരോ​ഗ്യവകുപ്പുമായി ആലോചിച്ച് നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തും. എന്നാൽ പത്തനംതിട്ടയിലെ കൊറോണ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭ​ക്ത​ർ​ക്കാ​യി പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

റാന്നി സ്വദേശികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ജില്ലയിൽ അഞ്ച് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. വനിതാദിന പരിപാടികൾ അടക്കം ജില്ലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. മതപരമായ കൂടിചേരലുകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com