മുന്നറിയിപ്പ് ലംഘിച്ച് വിദേശികള്‍ പൊങ്കാലയ്ക്ക്; തിരിച്ചയച്ചു, ഹോട്ടലുകള്‍ക്ക് എതിരെ നടപടിയെന്ന് മന്ത്രി

സര്‍ക്കാര്‍ മുന്നരിയിപ്പ് ലംഘിച്ച് വിദേശികള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തി
ചിത്രം: ബി പി ദീപു
ചിത്രം: ബി പി ദീപു

തിരുവനന്തപുരം: സര്‍ക്കാര്‍ മുന്നറിയിപ്പ് ലംഘിച്ച് വിദേശികള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തി. കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ആറ് പേരുടെ സംഘം എത്തിയത്. ഇവരെ തിരിച്ചയച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.വിദേശികള്‍ ഹോട്ടലുകളില്‍ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു. വിദേശികള്‍ക്ക് ഹോട്ടലുകളില്‍ പൊങ്കാലയിടാമെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ നര്‍ദേശം നല്‍കിയിരുന്നു.

പൊങ്കാലയ്ക്ക് എത്തുന്നവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ യാതൊരു കാരണവശാലും പങ്കെടുക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് വന്നവരും മാറിനില്‍ക്കണം. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കല്‍ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 18 ആംബലുന്‍സുകളും നഗരത്തില്‍ ഉണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com