കൊറോണ; സൗദിയില്‍ മലപ്പുറം സ്വദേശി നീരീക്ഷണത്തില്‍

അടുത്ത ദിവസങ്ങളില്‍ വിദേശത്ത് വിനോദയാത്ര കഴിഞ്ഞ് റിയാദില്‍ തിരിച്ചെത്തിയ മലപ്പുറം സ്വദേശിയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ സൗദിയില്‍ മലയാളി നീരീക്ഷണത്തില്‍. അടുത്ത ദിവസങ്ങളില്‍ വിദേശത്ത് വിനോദയാത്ര കഴിഞ്ഞ് റിയാദില്‍ തിരിച്ചെത്തിയ മലപ്പുറം സ്വദേശിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഒരാഴ്ചയായി ഇദ്ദേഹം പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണ്. 

റിയാദ് എയര്‍പോര്‍ട്ടിലിറങ്ങി താമസസ്ഥലത്ത് എത്തിയ ഇദ്ദേഹത്തെ പിന്നീട് ആരോഗ്യമന്ത്രാലയം വിളിച്ചു വരുത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. രോഗമോ രോഗലക്ഷണമോ ഇല്ലെങ്കിലും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞതായി ഇദ്ദേഹം പറഞ്ഞു. 

സ്രവ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ അടുത്ത ദിവസം തന്നെ കേന്ദ്രം വിടാനാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com