നിരീക്ഷണത്തിലുളള പഞ്ചായത്ത് പ്രസിഡന്റ് കളക്ടറേറ്റില്‍, ശാസിച്ച് തിരിച്ചയച്ച് കളക്ടര്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കളക്ടറേറ്റില്‍ എത്തിയ നിരീക്ഷണത്തിലായിരുന്ന ആളെ ശാസിച്ച് പത്തനംതിട്ട കളക്ടര്‍ പി ബി നൂഹ്
നിരീക്ഷണത്തിലുളള പഞ്ചായത്ത് പ്രസിഡന്റ് കളക്ടറേറ്റില്‍, ശാസിച്ച് തിരിച്ചയച്ച് കളക്ടര്‍

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കളക്ടറേറ്റില്‍ എത്തിയ നിരീക്ഷണത്തിലായിരുന്ന ആളെ ശാസിച്ച് പത്തനംതിട്ട കളക്ടര്‍ പി ബി നൂഹ്. റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച് കളക്ടറേറ്റില്‍ എത്തിയത്.

കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ സെക്കണ്ടറി കോണ്ടാക്ട് എന്ന ഗണത്തില്‍പ്പെടുത്തി നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന വ്യക്തിയാണ് സുരേഷ്. ഇക്കാര്യം മനസിലാക്കിയതോടെയാണ് കളക്ടര്‍ പി ബി നൂഹ് ശാസിച്ച് സുരേഷിനെ തിരികെ വീട്ടിലേക്ക് പറഞ്ഞയച്ചത്.

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വീടുകളില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുള്ള ചിലര്‍ പുറത്തിറങ്ങുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് പറഞ്ഞു. ഇവര്‍ വീടുകളില്‍ തന്നെ കഴിയുന്നു എന്ന് ഉറപ്പാക്കാന്‍ ഇന്നു മുതല്‍ പൊലീസ് ഇടപെടല്‍ ഉണ്ടാവുമെന്നും കളക്ടര്‍ അറിയിച്ചു.

വീടുകളില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുള്ള പലര്‍ക്കും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ട്. അതു പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ഭക്ഷണം വാങ്ങാനും മറ്റുമാണ് ചിലര്‍ പുറത്തിറങ്ങുന്നത്. എന്നാല്‍ മറ്റു ചിലര്‍ മനപ്പൂര്‍വം പുറത്തിറങ്ങുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്നു മുതല്‍ പൊലീസ് ഇടപെടല്‍ ഉണ്ടാവും. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെയാണെന്ന് ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com