ശബരിമല: ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായവുമായി ഓടിയെത്തിയിരുന്ന അഖില ഭാരത അയ്യപ്പ സേവാസംഘം എമര്‍ജന്‍സി വൊളന്റിയര്‍ ക്യാപ്റ്റന്‍ തഞ്ചാവൂര്‍ കെ ദാമോദരന്‍ സന്നിധാനത്ത് കുഴഞ്ഞുവീണു മരിച്ചു. 67 വയസ്സായിരുന്നു. മീനമാസ പൂജയ്ക്ക് വ്യാഴാഴ്ച നട തുറക്കാനിരിക്കെ അയ്യപ്പ സേവാസംഘത്തിന്റെ മുന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം.
സന്നിധാനത്ത് ദാമോദരന്‍ ഒറ്റയ്ക്കായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് സംഘം ഓഫിസില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ട്രാക്ടര്‍ ഡ്രൈവര്‍മാര്‍ ദേവസ്വം ബോര്‍ഡിന്റെ എമര്‍ജന്‍സി വാഹനത്തില്‍ ആദ്യം പമ്പയിലും പിന്നെ നിലയ്ക്കല്‍ ആശുപത്രിയിലും എത്തിച്ചു. അപ്പോഴെക്കും മരിച്ചിരുന്നു.
32 വര്‍ഷമായി സന്നിധാനത്ത് അയ്യപ്പ സേവാസംഘം എമര്‍ജന്‍സി വൊളന്റിയര്‍ ക്യാപ്റ്റന്‍ ആയിരുന്നു. 78 തമിഴ് സിനിമകളുടെ നിര്‍മാതാവും സഹ സംവിധായകനും ആണ്. സിനിമാരംഗം ഉപേക്ഷിച്ചാണ് ഭക്തജന സേവനത്തിനായി സന്നിധാനത്ത് എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ