കോട്ടയം മീനടത്ത് കൊറോണയെന്ന് വ്യാജസന്ദേശം ; ഒരാൾ പൊലീസ് കസ്റ്റഡിയിൽ 

വ്യാജ വാര്‍ത്തകള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന്  ലോക്‌നാഥ് ബെഹ്‌റ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: കോട്ടയം മീനടത്ത് കൊറോണ ബാധയുണ്ടെന്ന് സമൂ​ഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാമ്പാടി സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊറോണ വൈറസ് ബാധ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തി അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് സ്റ്റേഷന്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. 

എല്ലാത്തരം സാമൂഹ്യ മാധ്യമങ്ങളിലെ ആശയവിനിമയവും പൊലീസ് കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് ഡിജിപി അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ചതിന് പൊലീസ് ഹരിപ്പാട് സ്വദേശിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. നിരവധിപേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com